പാലാ : ചെറുകിട കർഷകർക്കു ഉത്പന്നങ്ങൾ വിൽക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും കാർഷിക ഉത്പന്നങ്ങൾ വാങ്ങിക്കുന്നതിനും സഹായിക്കുന്നതിനായി ഫാംഫ്രണ്ട് എന്ന പേരിൽ സൗജന്യ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. കെ.ആർ.നാരായണന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കെ.ആർ.നാരായണൻ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയത്. മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം.എൽ.എ നിർവഹിച്ചു. എബി ജെ ജോസ് അദ്ധ്യക്ഷത വഹിച്ചു. ഡോ സിന്ധുമോൾ ജേക്കബ്, സാബു എബ്രാഹം, ബേബി സൈമൺ, തൊമ്മൻ ജോസ്, കെ ആർ സൂരജ് എന്നിവർ പ്രസംഗിച്ചു.