പാലാ : 'ഇനിയൊരു ജന്മമുണ്ടെങ്കിലും എനിക്ക് എന്റെ കുട്ടേട്ടന്റെ ഭാര്യയായി തന്നെ ജീവിക്കണം' എന്ന് വയലാർ രാമവർമ്മയുടെ പത്‌നി ഭാരതിത്തമ്പുരാട്ടി പറഞ്ഞു. അദ്ദേഹം പോയിട്ട് 45 വർഷമായി എന്ന ചിന്തയേയില്ല. കഴിഞ്ഞ മാസം മദ്രാസിന് പോയ പോലത്തെ തോന്നൽ മാത്രം. ചുരുങ്ങിയ കാലമേ ഞങ്ങൾ ഒന്നിച്ച് ജീവിച്ചൂവെങ്കിലും അന്നു തന്ന സ്‌നേഹം ജീവനുള്ളടത്തോളം കാലം മറക്കാൻ പറ്റില്ല' അവർ പറഞ്ഞു. വയലാർ രാമവർമ്മയുടെ ചരമ വാർഷിക ദിനത്തിൽ പാലാ സഫലം 55 പ്ലസ് നടത്തിയ വയലാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
സഫലം പ്രസിഡന്റ് ജോർജ് .സി. കാപ്പന്റെ അദ്ധ്യ്യക്ഷതയിൽ കൂടിയ യോഗത്തിൽ കാലടി സർവകലാശാല മുൻ പ്രോ-വൈസ് ചാൻസലർ ഡോ.എസ്. രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി.
പാലാ സെന്റ് തോമസ് കോളജ് മലയാള വിഭാഗം മേധാവി ഡോ. ഡേവിസ് സേവ്യർ വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. ഗായകൻ കൊച്ചിൻ മൻസൂർ വയലാർ ഗാനസന്ധ്യ അവതരിപ്പിച്ചു. റിയാലിറ്റി ഷോ താരം കുമാരി ദേവിക എന്നിവർ വയലാർ ഗാനങ്ങൾ ആലപിച്ചു. മുൻ ഐ.ജി എസ്. ഗോപിനാഥ്, വി.എം.അബ്ദുല്ല ഖാൻ, രവി പുലിയന്നൂർ, പ്രൊഫ. അഗസ്റ്റിൻ ഇടശ്ശേരി, പി.എസ്. മധുസൂദനൻ, സുനിൽ പാലാ, തോമസ് മൂന്നാ നപ്പള്ളി, എ.എൻ.രാജു, ലക്ഷ്മി എസ്.എസ്.,
സി. കെ. സുകുമാരി, സീനാ കുമാരി, രമണി ക്കുട്ടി, ലീലാ കൃഷ്ണൻ കുട്ടി എന്നിവർ പ്രസംഗിച്ചു.