പൊൻകുന്നം : എലിക്കുളം പഞ്ചായത്തിലെ കർഷക കൂട്ടായ്മയായ ഫെയ്‌സിന്റെ സാങ്കേതിക സഹകരണത്തോടെ മീൻവളർത്തൽ പദ്ധതി തുടങ്ങി. കാണക്കാലിൽ ഫിഷ് ഫാമിൽ ബയോഫ്ലോക് ടാങ്കിൽ മീൻകുഞ്ഞുങ്ങളെ നിക്ഷേപിച്ച് സി.പി.എം ജില്ലാ കമ്മിറ്റിയംഗം വി.പി.ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി, ഫെയ്‌സ് പ്രസിഡന്റ് എസ്.ഷാജി, കെ.സി.സോണി, സി.മനോജ്, കെ.ആർ.മന്മഥൻ, എം.ജി.മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു. മീൻവളർത്തലിന് സഹായം ആവശ്യമുള്ളവർ 8943499400 എന്ന ഫോൺനമ്പരിൽ ബന്ധപ്പെടണം.