കുറവിലങ്ങാട് : കടുത്തുരുത്തി, പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ സംസ്ഥാന സർക്കാർ ആർദ്രം പദ്ധതിയിൽപ്പെടുത്തി ഫാമിലി ഹെൽത്ത് സെന്ററുകളാക്കി ഉയർത്തി. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പൊതുജനങ്ങൾക്ക് ചികിത്സാ സൗകര്യം ലഭിക്കും. ലാബോറട്ടറി സൗകര്യം, പ്രീചെക്ക് കൗൺസിലിംഗ്, എൻ.സി.ഡി ക്ലിനിക്ക്, യോഗാ സെന്റർ, വെൽനസ് സെന്റർ എന്നീ സേവനങ്ങളും ലഭ്യമാകും.