പൊൻകുന്നം : കടകൾ കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോ എന്നറിയാൻ സബ്കളക്ടറുടെ പരിശോധന. ഇന്നലെ വൈകിട്ട് ആറോടെയാണ് പൊൻകുന്നത്തെ കടകളിൽ സബ്കളക്ടർ രാജീവ്കുമാർ ചൗധരി കയറിയിറങ്ങിയത്. ഹോട്ടലുകൾ ഉൾപ്പെടെയുള്ള എല്ലായിടത്തും സാനിറ്റൈസർ, മാസ്‌ക് എന്നിവയുടെ ഉപയോഗം പരിശോധിച്ചു. ഭക്ഷണശാലകളിൽ ഡിസ്‌പോസിബിൾ പാത്രങ്ങളാണോ ഉപയോഗിക്കുന്നതെന്നും ചോദിച്ചു. കൊവിഡ് സെക്ടർ മജിസ്‌ട്രേട്ട് ബോബി എബ്രഹാം, ഉദ്യോഗസ്ഥ വി.ഇന്ദു എന്നിവർ ഒപ്പമുണ്ടായിരുന്നു.