കോട്ടയം : ബി.ഡി.ജെ.എസ് കോട്ടയം മണ്ഡലം പ്രവർത്തകയോഗം നവംബർ 1 ന് വൈകിട്ട് അഞ്ചിന് എസ്.എൻ.ഡി.പി യോഗം ടൗൺ ബി ശാഖാ ഹാളിൽ ജില്ലാ പ്രസിഡന്റ് എം.പി.സെൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് അഡ്വ.ശാന്താറാം റോയി തോളൂർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ആർ.സുരേന്ദ്രൻ മുഖ്യപ്രഭാഷണവും ജില്ലാ സെക്രട്ടറി പി.അനിൽ കുമാർ രാഷ്ട്രീയ വിശദീകരണവും നടത്തും. മണ്ഡലം സെക്രട്ടറിമാരായ ടി.ടി.മോഹൻ സ്വാഗതവും ടി.എച്ച്. ഷെജിമോൻ നന്ദിയും പറയും.