കുമരകം : കുമരകത്ത് ബി.എസ്.എൻ.എൽ ഫോർ ജി സേവനം 30 മുതൽ ലഭ്യമാകും. നിലവിൽ ടു ജി, ത്രിജി സിം ഉപയോഗിക്കുന്നവർക്കുള്ള പുതിയ സിം കാർഡ് കുമരകം ടെലിഫോൺ എക്സ്ചേഞ്ചിൽ സൗജന്യമായി ലഭിക്കും. തിരിച്ചറിയൽ രേഖയും ഉപയോഗിക്കുന്ന സിം കാർഡുമായി സമീപിക്കണമെന്ന് ജനറൽ മാനേജർ അറിയിച്ചു.