കുറവിലങ്ങാട് : ഗ്രാമപഞ്ചായത്ത് 10ാം വാർഡിൽ കളത്തൂർ ഭാഗത്തു നിന്നും എം.സി റോഡിലേക്ക് രണ്ട് ലിങ്ക് റോഡുകൾ ഉദ്ഘാടനം ചെയ്തു. മുടവനാൽ കാളികാവ് റോഡിൽ നിന്നും കൊച്ചുതൊട്ടിഭാഗത്തു നിന്നുമാണ് എം.സി റോഡിലേക്കുള്ള ലിങ്ക് റോഡുകൾ എത്തുന്നത്. റോഡിന് ആവശ്യമായ സ്ഥലം ഗുണഭോക്താക്കൾ സൗജന്യമായി നൽകി. ജനകീയ ആസൂത്രണ പദ്ധതിയിലും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും ഉൾപ്പെടുത്തിയാണ് റോഡുകൾ പൂർത്തിയാക്കിയത്. ഇതിനായി 13 ലക്ഷം രൂപ ചിലവഴിച്ചു. റോഡുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി സി കുര്യൻ നിർവഹിച്ചു. വാർഡ് മെമ്പർ സജി വട്ടമറ്റം അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മിനിമോൾ ജോർജ്, പഞ്ചായത്ത് മെമ്പർ ബൈജു പൊയ്യാനിയിൽ, വി കെ ലൂക്കാ, റ്റി.എസ് രമാദേവി, തങ്കപ്പൻ, റ്റി എ ഹരികൃഷ്ണൻ, ലിജോ മൂലയിൽ എന്നിവർ പ്രസംഗിച്ചു.