
കോട്ടയം: ജില്ലയിൽ 594 പേർക്ക് കൂടി കൊവിഡ് ബാധിച്ചു. ജില്ലയിലെ ഏറ്റവും ഉയർന്ന രോഗബാധയാണിത്. 1020 പേർക്ക് രോഗം ഭേദമായി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 590 പേർക്കും സമ്പർക്കം മുഖേനയാണ് ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവർത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലു പേരും രോഗബാധിതരായി. ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഒരാളും രോഗികളിൽ ഉൾപ്പെടുന്നു. പുതിയതായി 4938 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 290 പുരുഷൻമാരും 224 സ്ത്രീകളും 80 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 83 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 6964 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 22326 പേർ കൊവിഡ് ബാധിതരായി. 15327 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 20453 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. കോട്ടയം നഗരത്തിലാണ് ഏറ്റവും കൂടുതൽ രോഗികൾ. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, ടി.വി.പുരം, ഏറ്റുമാനൂർ എന്നിവിടങ്ങളിലും രോഗികളുടെ എണ്ണം കുറവല്ല.