dog

പാലാ : കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് പദ്ധതിയുടെ ഭാഗമായി സാമ്പത്തിക സെൻസസ് എടുക്കുന്നതിന് ചെന്ന എന്യൂമറേറ്ററെ നായ കടിച്ചു. രാമപുരം വെള്ളിലാപ്പള്ളിയിൽ ഒരു വീട്ടിൽ ചെന്നപ്പോഴാണ് വലവൂർ നന്ദനത്തിൽ മഹാദേവനെ (23) നായ കടിച്ചത്. കാലിൽ കടിച്ചതിനെ തുടർന്ന് ഭയന്ന് പിന്നോട്ടുവീണ് കൈയ്ക്ക് മുറിവേൽക്കുകയും ചെയ്തു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രാമപുരം ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി. പല വീട്ടുകാരും ഈ സെൻസസിനോട് സഹകരിക്കാത്ത സാഹചര്യമാണുള്ളത്. ഇതിനിടയിലാണ് എന്യൂമറേറ്ററെ നായ കടിച്ച സംഭവം.