പാമ്പാടി : സ്വാമി സൂര്യനാരായണ ദീക്ഷിതർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ സംസ്കൃത പഠന ക്ലാസ് ആരംഭിക്കും. മുതിർന്ന സംസ്കൃത ആചാര്യൻ കെ.കെ മാധവൻ ക്ലാസ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് പി.ആർ പുരുഷൻ ശാന്തി അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ക്ലാസിൽ പങ്കെടുക്കാം. അഖിൽ ശാന്തി ക്ലാസ് നയിക്കും. താല്പര്യമുള്ളവർ പേരും വിലാസവും താഴെപ്പറയുന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യണം. 9496321406