കുമരകം: ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പോളവാരൽ യന്ത്രം നശിക്കുന്നത് ചൂണ്ടികാട്ടി വിവിധ രാഷ്ട്രിയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്ത്. 48 ലക്ഷം രൂപ മുടക്കി തദ്ദേശീയമായി നർമ്മിച്ച യന്ത്രം മാസങ്ങളായി ഉപയോഗ്യ ശൂന്യമായി കിടക്കുന്നത് ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കുമരകത്തെ ജലാശയങ്ങളിലെ പോളശല്യം വിനോദസഞ്ചാര മേഖലയേയും വേമ്പനാട്ട് കായലിനെ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികളെയുമാണ് ഏറെ ബാധിച്ചത്. രാവിലെ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വി.എസ്.പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ എത്തിയ പ്രവർത്തകർ യന്ത്രത്തിൽ റീത്ത് വെച്ചു പ്രതിഷേധിച്ചു. പികെ മനോഹരൻ, സലിമ ശിവാത്മജൻ, സന്ധ്യ പ്രദീപ്,ജോഫി ഫെലിക്‌സ് തുടങ്ങിയവരും പങ്കെടുത്തു. തുടർന്ന് ബി.ജെ.പിയുടെ പഞ്ചായത്ത് അംഗങ്ങളായ വി.എൻ. ജയകുമാർ, പി.കെ.സേതു എന്നിവരും പോള വാരൽ യന്ത്രത്തിൽ റീത്ത് വെച്ചു പ്രതിഷേധിച്ചു.