ചിറക്കടവ്: ശോച്യാവസ്ഥയിലായിരുന്ന ചിറക്കൽ പുതുവേലിൽ പാലം റോഡ് നവീകരിച്ചതിന്റെ ഉദ്ഘാടനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബാലഗോപാലൻ നായർ നിർവഹിച്ചു. വാർഡംഗം ടി.എൻ.ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജയബാലചന്ദ്രൻ, എം.ജെ.മാത്യു മുണ്ടക്കൽ, ഡോ.ആർ.മുരളീധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് ചെറുവള്ളി ഡിവിഷൻ അംഗം ജയ ബാലചന്ദ്രന്റെ വികസന ഫണ്ടിൽ നിന്ന് 5ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്. മുൻവർഷം വാർഡംഗം ഗിരീഷ് കുമാറും ബ്ലോക്ക് അംഗം ജയാബാലചന്ദ്രനും രണ്ടര ലക്ഷം രൂപ വീതം അനുവദിച്ച് റോഡിന്റെ കുറച്ചുഭാഗം കോൺക്രീറ്റ് ചെയ്തിരുന്നു.