കാഞ്ഞിരപ്പള്ളി: ഗ്രാമീണ മേഖലയിലെ റോഡുകളെ ദേശീയ നിലവാരത്തിൽ എത്തിക്കുകയെന്നതാണ് പി.എം.ജി.എസ്.വൈ പദ്ധതിയുടെ ലക്ഷ്യമെന്ന് ആന്റോ ആന്റണി എം.പി അഭിപ്രായപ്പെട്ടു. 2.54 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ഇരുപത്തിയാറാം മൈൽ വണ്ടനാമല റോഡിന്റെ രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മൂന്നു മാസങ്ങൾക്കുള്ളിൽ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ച് റോഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും ആന്റോ ആന്റണി എം.പി അഭിപ്രായപ്പെട്ടു.പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു സജീവ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയമ്മ ജോസഫ്, വൈസ് പ്രസിഡന്റ് അഡ്വ. പി.എ.ഷെമീർ, പാറത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയസ് കോക്കാട്ട്, അംഗങ്ങളായ ടി.എം.ഹനീഫ,ഡയ്‌സി ജോർജുകുട്ടി, ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തംഗം നസീമ ഹാരിസ്, ജോയി പൂവത്തുങ്കൽ, ജോണിക്കുട്ടി മടത്തിനകം, വക്കച്ചൻ അട്ടാറുമാക്കൽ, നായിഫ് ഫൈസി, അൽഫാസ് റഷീദ്, മാത്യു കുളങ്ങര, ബിജു പത്യാല, സിബി തോമസ് മൂഴയിൽ എന്നിവർ സംസാരിച്ചു.