
കോട്ടയം : പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി നഗ്നചിത്രങ്ങൾ പകർത്തി കുട്ടിയുടെ ഫേസ്ബുക്ക് പ്രൊഫൈൽ ഹാക്ക് ചെയ്‌ത് ചിത്രം പ്രചരിപ്പിച്ച കേസിലെ പ്രതിയെ വിട്ടയച്ചു. ഇടുക്കി സ്വദേശിയും പത്തനംതിട്ട മരം കൊള്ളിൽ വീട്ടിൽ താമസക്കാരനുമായ ഷെമിൽ രാജിനെ (32) ആണ് അഡീഷണൽ ജില്ലാ ജഡ്ജ് ജി. ഗോപകുമാർ വിട്ടയച്ചത്. അയർക്കുന്നം സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ പരാതിയിൽ കോട്ടയം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ മൂന്ന് മൊബൽ ഫോണുകളും പ്രതിയുടെതാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. പ്രതിക്ക് വേണ്ടി അഡ്വ.ജിതേഷ് ജെ.ബാബു, സുബിൻ കെ. വർഗീസ് എന്നിവർ കോടതിയിൽ ഹാജരായി.