പാലാ: പാലാ ബൈപാസിന്റെ അപാകത പരിഹരിക്കാൻ 9 കോടി 57 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചതെന്ന് മാണി സി.കാപ്പൻ എം.എൽ.എ പറഞ്ഞു. കഴിഞ്ഞ സെപ്തംബർ 26ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ അക്കൗണ്ടിൽ തുക സർക്കാർ നിക്ഷേപിച്ചു. തുടർന്ന് 28 നു കോട്ടയം ജില്ലാ കളക്ടറുടെ അക്കൗണ്ടിലേയ്ക്ക് തുക മാറ്റിയിട്ടുണ്ട്. റീച്ച് ഒന്നും സിവിൽ സ്റ്റേഷൻ മുതൽ വൈക്കം റോഡ് വരെയും തുടർന്നു മരിയൻ ജംഗ്ഷൻ വരെയുള്ള ഭാഗം റീച്ച് രണ്ടുമാണ്. നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് തുക സ്ഥലമുടമകൾക്ക് ലഭ്യമാക്കും. കാലതാമസം ഒഴിവാക്കി നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. മരിയൻ സെന്റർ ഭാഗത്തെ സ്ഥലമുടമയ്ക്ക് പഴയ തുക ഉൾപ്പെടെ രണ്ടു കോടിയിൽപരം രൂപ നഷ്ടപരിഹാരമായി ലഭിക്കും.