bridge

മൂന്നാർ: കൊച്ചി ധനുഷ്‌കോടി ദേശിയപാത കടന്നുപോകുന്ന മൂന്നാർ പൊലീസ് സ്റ്റേഷന് സമീപത്തെ പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഇനിയുമായില്ല. പാലത്തിന്റെ കൈവരികൾ തകർന്നിട്ട് നാളുകളേറെയായി. കാലപ്പഴക്കം ചെന്ന പാലം ശോചനീയാവസ്ഥയിലാണ്.പാലത്തിന്റെ ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടും പ്രശ്‌നപരിഹാരത്തിന് നടപടിയെടുക്കേണ്ടവർ ഇടപെടൽ നടത്തുന്നില്ലെന്നാണ് പ്രദേശവാസികൾ മുമ്പോട്ട് വയ്ക്കുന്ന ആക്ഷേപം.വിനോദ സഞ്ചാരികൾ ഉൾപ്പെടെ ദിവസവും നൂറുകണക്കിന് വാഹനങ്ങൾ ശോചനീയാവസ്ഥയിൽ ഉള്ള ഈ പാലത്തിലൂടെ കടന്നു പോകുന്നു.രാത്രികാലത്ത് പാതയെക്കുറിച്ച് പരിചയമില്ലാതെ വാഹനമോടിക്കുന്നവർ അപകടത്തിൽപ്പെടുവാൻ സാദ്ധ്യതയേറെയാണ്.