മീനച്ചിൽ: ബി.ഡി.ജെ.എസ് മീനച്ചിൽ പഞ്ചായത്ത് കമ്മറ്റി രാജു മുല്ലമലയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി പാലാ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സജി മൂന്നിലവ് രാഷ്ട്രീയ വിശദീകരണം നൽകി.സനീഷ് ചിറയിൽ മീനച്ചിൽ പഞ്ചായത്ത് ആറാം വാർഡ് സ്ഥാനാർത്ഥി ഉഷാ സാജു, അഞ്ചാം വാർഡ് സ്ഥാനാർത്ഥി ബിനു വിളക്കുമാടം തുടങ്ങിയവർ സംസാരിച്ചു. പതിനഞ്ചംഗ കമ്മറ്റിയും സൈബർ സെൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. കെ.കെ സഹദേവൻ,സാജു എന്നിവർ പങ്കെടുത്തു