കോട്ടയം: ഇന്ദിരാഗാന്ധിയുടെ 36 മത് രക്തസാക്ഷി ദിനമായ നാളെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് നേതാക്കളും , ജനപ്രതിനിധികളും തിരുനക്കര മൈതാനത്ത് 24 മണിക്കൂർ ഉപവാസസമരം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചു. അഴിമതി കേസുകളിൽപെട്ട സിപിഎമ്മിന്റെ ജീർണ്ണമുഖം തുറന്നുകാട്ടുന്നതിനും കോട്ടയം ജില്ലയിലെ വികസന പദ്ധതികളോട് സംസ്ഥാന സർക്കാർ കാട്ടുന്ന അവഗണനയ്‌ക്കെതിരെയുമാണ് ഉപവാസം സംഘടിപ്പിച്ചിരിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. നാളെ രാവിലെ 9 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസം ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ 10 ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.