kanakkary

കുറവിലങ്ങാട് : കാണക്കാരി ഗ്രാമപഞ്ചായത്ത് വെമ്പള്ളി ലക്ഷം വീട് കോളനിയിൽ 15 ലക്ഷം രൂപ ചിലവഴിച്ച് നടപ്പിലാക്കിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. കുടിവെള്ള കിണർ, വാട്ടർ ടാങ്ക്, മോട്ടർ, ഓട നിർമാണം, ചുറ്റുമതിൽ നിർമ്മാണം ഉൾപ്പടെയുള്ള വികസനപ്രവർത്തനങ്ങളാണ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടും ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതവും ഉൾപ്പെടുത്തി പൂർത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ബിനോയി പി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജോയി ചാണകപ്പാറ മുഖ്യപ്രഭാഷണം നടത്തി. ജോമോൾ ഫ്രാൻസിസ്, ബെറ്റ്‌സിമോൾ ജോഷി, പഞ്ചായത്ത് സെക്രട്ടറി ബെന്നി ജേക്കബ്, സിബി കൈതതൊട്ടിയിൽ, കുഞ്ഞുമോൻ വെള്ളഞ്ചി, ശ്യാമള പൊൻകുന്നേൽ, ടോമി വട്ടക്കാട്ടിൽ, രാജേഷ് ലക്ഷംവീട് എന്നിവർ പ്രസംഗിച്ചു.