
കോട്ടയം: വേളൂർ കളപ്പുരയിൽ പരേതനായ എം.എസ്.രാജപ്പന്റെ ഭാര്യ കെ.എൻ. ലീല (82) നിര്യാതയായി. എസ്.എൻ.ഡി.പി യോഗം മുൻ ജനറൽ സെക്രട്ടറിയും എം.എൽ.എയുമായിരുന്ന കെ.ആർ. നാരായണന്റെ മകളാണ്. മക്കൾ : കെ.ആർ. സനിൽ (റിട്ട. ജില്ലാ ട്രഷറി ഓഫീസർ കോട്ടയം), കെ.ആർ. അനിൽ (ബിസിനസ്), കെ.ആർ. മിനി. മരുമക്കൾ: തുളസി (റിട്ട. അദ്ധ്യാപിക കാഞ്ഞിരം എസ്.എൻ.ഡി.പി എച്ച്.എസ്.എസ്), എ.എം. ഷാജി (അമ്പാട്ട്), മോളി അനിൽ (കുന്നോന്നി). സംസ്‌കാരം നടത്തി. സഞ്ചയനം തിങ്കളാഴ്ച.