പാലാ: പിണക്കം മാറിയതോടെ മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ കേരളാ കോൺ.(എം) വിമത വിഭാഗം പഞ്ചായത്ത് അംഗങ്ങളും നേതാക്കളും പ്രവർത്തകരും ജോസ്.കെ.മാണിക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് ഒരു വിഭാഗം മാറി നിന്ന് പ്രവർത്തിച്ചിരുന്നത്.കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മീനച്ചിൽ പഞ്ചായത്തിൽ കേരളാ കോൺ.(എം) ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിരുന്നു.
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയി ഈറ്റത്തോട്ട്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മുൻ പ്രസിഡണ്ട് റെനി ബിജോയ്, സാജോ പൂവത്താനി ,ജാൻ സി ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് നേതാക്കളും പ്രവർത്തകരും അനുഭാവികളും ജോസ്.കെ.മാണിയുടെ നേതൃത്വത്തിന് ഒപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.