p-g-m-nair

വൈക്കം : കൊവിഡ് ഫസ്​റ്റ് ലൈൻ ട്രീ​റ്റ്‌മെന്റ് സെന്ററിന് ആവശ്യമായ വസ്തുക്കൾ ശ്രീമഹാദേവ എഡ്യൂക്കേഷണൽ ആൻഡ് ചാരി​റ്റബിൾ സൊസൈ​റ്റിയും ശ്രീമഹാദേവ കോളേജ് എൻ.എസ്.എസ് യൂണി​റ്റും ചേർന്ന് നൽകി. മുനിസിപ്പൽ ചെയർമാൻ ബിജു വി.കണ്ണേഴത്ത്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മ​റ്റി ചെയർമാൻ അഡ്വ.അംബരീഷ് ജി.വാസു എന്നിവർ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: സെ​റ്റിന പി.പൊന്നപ്പൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അനു സുഗുണൻ എന്നിവരിൽ നിന്നും സാധനങ്ങൾ ഏ​റ്റുവാങ്ങി. ഫസ്​റ്റ് ലൈൻ ട്രീ​റ്റ്‌മെന്റ് സെന്ററിലേക്ക് ആവശ്യമായ പി.പി.ഇ കി​റ്റ്, മാസ്‌ക്ക്, ബക്ക​റ്റ് ,മഗ്ഗ്, സാനി​റ്റെസർ തുടങ്ങിയ വസ്തുക്കളാണ് നൽകിയത്.കോളേജ് ഡയറക്ടർ പി.ജി.എം നായർ കാരിക്കോട് നേതൃത്വം നൽകി. കോളേജ് മാനേജർ ബി മായ, സ്റ്റാന്റിംഗ് കമ്മി​റ്റി ചെയർമാൻ ആർ.സന്തോഷ്, പ്രതിപക്ഷ നേതാവ് എം.ടി.അനിൽകുമാർ, കൗൺസിലർമാരായ ഏ.സി മണിയമ്മ,സെൽവി,ബിച്ചു എസ് നായർ, വോളന്റിയർ സെക്രട്ടറി മീര മഹേഷ്,അക്ഷയ് രാജ് എന്നിവർ പങ്കെടുത്തു.