
വൈക്കം: ആശ്രമം സ്കൂൾ നടത്തുന്ന ജൈവ പച്ചക്കറി കൃഷിക്ക് തലയാഴം പഞ്ചായത്തിൽ തുടക്കമായി. തലയാഴത്ത് ഒരേക്കറിലും സ്കൂൾ വളപ്പിലെ മൂന്നേക്കറിലുമായാണ് പച്ചക്കറി കൃഷി ചെയ്യുന്നത്.കപ്പ,ചീര,വെണ്ട,വഴുതന,വെള്ളരി,പയർ,പാവൽ,തക്കാളി,കുമ്പളം,ചേന,റാഡിഷ്,വാഴ എന്നിവയാണ് കൃഷി ചെയ്യുന്നത്. പ്രിൻസിപ്പാൾ എ.ജ്യോതി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ഷാജി.ടി.കുരുവിള,പ്രഥമാദ്ധ്യാപിക പി.ആർ.ബിജി,പി.ടി.എ പ്രസിഡന്റ് സാബു കോക്കാട്ട്,സി.എസ്.ജിജി,മിനി.വി.അപ്പുക്കുട്ടൻ,പ്രീതി.വി.പ്രഭ,അമൃത പാർവതി തുടങ്ങിയവർ നേതൃത്വം നൽകി.