
കോട്ടയം : വ്യക്തികൾക്കെതിരായ കേസുകൾ മുൻനിറുത്തി എൽ.ഡി.എഫ് സർക്കാരിന്റെ പ്രതിച്ഛായ തകർക്കാനുള്ള പ്രതിപക്ഷശ്രമം വിലപ്പോവില്ലെന്ന് ജോസ് കെ.മാണി പറഞ്ഞു. സംവരണവിഷയത്തിൽ മലക്കംമറിഞ്ഞതിന്റെ ജാള്യത മറയ്ക്കാനും, തിരഞ്ഞെടുപ്പുകൾ അടുത്തതോടെ സർക്കാരിന്റെ ജനക്ഷേമപദ്ധതികളിൽ നിന്ന് ശ്രദ്ധതിരിക്കാനുമുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.