kerala

കോട്ടയം: കേരള കോൺഗ്രസ് (എം) സംസ്‌കാരവേദിയുടെ ആഭിമുഖ്യത്തിൽ കേരള പിറവി ദിനാഘോഷവും കെ. എം. മാണി അനുസ്മരണ ലേഖന മത്സര വിജയികൾക്കുള്ള അവാർഡ് ദാനവും ഇന്ന് നടക്കും. രാവിലെ 11ന് കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസിൽ തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം നിർവഹിക്കും. മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് മുഖ്യപ്രഭാഷണം നടത്തും. സംസ്‌കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അദ്ധ്യക്ഷത വഹിക്കും.സ്റ്റീഫൻ ജോർജ്,അഡ്വ. ജോബ് മൈക്കിൾ, സണ്ണി തെക്കേടം, വിജി എം. തോമസ്, ജോജി കുറുതിയാടൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കുമെന്ന് സംസ്‌കാരവേദി സംസ്ഥാന സെക്രട്ടറി അഡ്വ. മനോജ് മാത്യു, കോട്ടയം ജില്ലാ പ്രസിഡന്റ് ബാബു ടി. ജോൺ എന്നിവർ അറിയിച്ചു.