കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇല്ലിക്കൽ കവലയിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് റൂബി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സക്കീർ ചങ്ങമ്പള്ളി,അനൂപ് കൊറ്റമ്പടം,സാലിച്ചൻ മണിയാങ്കേരി, രാഷ് മോൻ ഓത്താറ്റിൽ,അജിലാദ് കക്കാക്കളം തുടങ്ങിയവർ നേതൃത്വം നൽകി.