
അയർക്കുന്നം : മഹാത്മാ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പതിനെട്ട് ലക്ഷത്തോളം രൂപ ചിലവഴിച്ച് നീറിക്കാട് പാടശേഖരത്തിൽ ചെക്ക് ഡാം നിർമ്മിക്കുന്നതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ നിർവ്വഹിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് എം.ജി.എൻ.ആർ.ഈ.ജി.എസ് പദ്ധതിയിൽ ഉൾപ്പെടുത്തി പാടശേഖരത്തിനായി ഇത്തരമൊരു പദ്ധതി ആവിഷ്‌ക്കരിക്കുന്നത്.
അറുപത് ഏക്കറോളം വരുന്ന നീറിക്കാട് പാടശേഖരത്തിൽ പകുതിയിലധികവും തരിശായി കിടക്കുകയാണ്. കല്ലുകടവിൽ തടയണ പൂർത്തിയാകുന്നതോടെ പ്രദേശത്തെ നൂറ്റി നാല്പത് ഏക്കറോളം വരുന്ന പാടശേഖരങ്ങൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി മാത്യു അദ്ധ്യക്ഷത വഹിച്ചു. കോർ എപ്പിസ്‌കോപ്പ റവ.ഫാ.മാണി കല്ലാപ്പുറം അനുഗ്രഹ പ്രഭാഷണം നടത്തി. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കൊറ്റത്തിൽ പാടശേഖരസമതി പ്രസിഡന്റ് ജോൺ വട്ടമ്പുറം,സെക്രട്ടറി തോമസ് മഠത്തിൽ,തൊഴിലുറപ്പ് പദ്ധതി ബ്ലാക്ക് പഞ്ചായത്ത് എ.ഇ വൈശാഖ് മോഹൻ,കെ.ഡി ആശാമോൾ,വൃന്ദ ആർ നായർ തുടങ്ങിയവർ സംസാരിച്ചു.