പാലാ: കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് സന്നദ്ധ രക്തദാന ക്യാമ്പുമായി എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിതാസംഘം. പാലാ ബ്ലഡ് ഫോറത്തിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. നവംബർ 1ന് രാവിലെ 9.30ന് പാലാ മരിയൻ ബ്ലഡ് ബാങ്കിൽ നടത്തുന്ന ക്യാമ്പ് മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വനിതാസംഘം ചെയർപേഴ്‌സൺ മിനർവാ മോഹൻ അദ്ധ്യക്ഷത വഹിക്കും. ജോയിന്റ് കമ്മീഷണർ ജ്യോതിഷ് മോഹൻ ഐ.ആർ.എസ് മുഖ്യപ്രഭാഷണം നടത്തും. മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി ചെയർമാൻ എം.ബി ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തും. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാനസന്ദേശം നൽകും. യൂണിയൻ കൺവീനർ എം.പി സെൻ, ബ്ലഡ് ഫോറം ഡയറക്ടർ ബോർഡംഗം കെ.ആർ സൂരജ്,വനിതാസംഘം വൈസ് ചെയർപേഴ്‌സൺ ബിന്ദു സജികുമാർ,സോളി ഷാജി, ലാലിറ്റ് എസ് തകടിയേൽ എന്നിവർ പങ്കെടുക്കും.