പാലാ: മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിനായി സർക്കാർ ഒരു കോടി 53 ലക്ഷം രൂപ അനുവദിച്ചതായി മാണി സി.കാപ്പൻ എം.എൽ.എ അറിയിച്ചു. രാമപുരം പഞ്ചായത്തിലെ അറയാനിക്കൽ കവല ആർ പി എസ് കാരാത്താങ്കൽ റോഡ് (8ലക്ഷം), പുളിയ്ക്കകുന്ന് കൊണ്ടാടുപള്ളി റോഡ് (5ലക്ഷം), ഏഴാച്ചേരി ഷാപ്പുംപടി പള്ളത്തുമല റോഡ് (5 ലക്ഷം), മീനച്ചിൽ പഞ്ചായത്തിലെ പൂവരണി അമ്പലം മറ്റപ്പള്ളി 11, 12 വാർഡുകളെ ബന്ധിപ്പിക്കുന്ന റോഡ് (10 ലക്ഷം), മുളകുകുടിയാനി മല്ലികശ്ശേരി റോഡ് (5ലക്ഷം), മേലുകാവ് പഞ്ചായത്തിലെ മേലുകാവ് കളപ്പുരപാറ കല്ലുവെട്ടം റോഡ് (5 ലക്ഷം), വില്ലേജ് ജംഗ്ഷൻ വെള്ളിലാത്തൊട്ടി റോഡ് (7ലക്ഷം), കടനാട് പഞ്ചായത്തിലെ തേക്കിൻകാട്മല ഐങ്കൊമ്പ് റോഡ് (5 ലക്ഷം), വല്ല്യാത്ത് പാണംകുന്ന് റോഡ് (5 ലക്ഷം), മേരിലാന്റ് പറയിൻതോട്ടം റോഡ് (10 ലക്ഷം), എലിക്കുളം പഞ്ചായത്തിലെ അഞ്ചാംമൈൽ തലച്ചിറ റോഡ് (5ലക്ഷം), മല്ലികശ്ശേരി പുതിയരിക വട്ടപ്പാറ റോഡ് (5 ലക്ഷം), കൊഴുവനാൽ പഞ്ചായത്തിലെ തണ്ണീറമറ്റം തകിടിപ്പുറം പലകപപ്പാലം റോഡ് (4 ലക്ഷം), കുറ്റനാനിക്കൽപടി മാളിയേക്കൽപടി റോഡ് (4ലക്ഷം), മുത്തോലി പഞ്ചായത്തിലെ തറയിൽ റോഡ് പടിഞ്ഞാറ്റിൻകര ആർ പി എസ് നെച്ചിക്കാട്ട് കോളനി റോഡ് (4 ലക്ഷം), തെക്കുംമുറി പന്ത്രണ്ടാം വാർഡ് പൂവത്തിനാടി വല്ലൂർ റോഡ് (5 ലക്ഷം), തലപ്പലം പഞ്ചായത്തിലെ ഈറ്റക്കാട്ട് ചിരട്ടോലിപ്പാറ റോഡ് (4 ലക്ഷം), കലേക്കണ്ടം കൊയ്ത്താനം റോഡ് ( 5 ലക്ഷം), ഭരണങ്ങാനം പഞ്ചായത്തിലെ ഭരണങ്ങാനം കീഴമ്പാറ ചിറ്റാനപ്പാറ കോളനി റോഡ് (4ലക്ഷം), ഭരണങ്ങാനം ഇടപ്പാടി പാലൊളി ഭാഗം മുതൽ കുന്നേൽഭാഗം വരെ റോഡ് (4ലക്ഷം), കരൂർ പഞ്ചായത്തിലെ മുടിഞ്ഞാറക്കാട്ടിൽ റോഡ് (5 ലക്ഷം), ഈറ്റക്കാട് ചിരട്ടോലിപ്പാറ റോഡ് (4 ലക്ഷം), നെടുമ്പാറ ലിങ്ക് റോഡ് വെള്ളരിങ്ങാട്ട് റോഡ് (10 ലക്ഷം), മൂന്നിലവ് പഞ്ചായത്തിലെ നെല്ലാപ്പാറ കടപ്പുഴ റോഡ് (10 ലക്ഷം), തലനാട് പഞ്ചായത്തിലെ ജൂബിലി റോഡ് (5 ലക്ഷം), പാലാ മുനിസിപ്പാലിറ്റിയിലെ കണ്ണമറ്റം ഊരാശാല റോഡ് (10 ലക്ഷം) എന്നീ 26 റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചത്.