ചങ്ങനാശേരി : എൽ.ഡി.എഫ് സർക്കാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ഡി.ജെ.എസ് ചങ്ങനാശേരി നിയോജമണ്ഡലം കമ്മിറ്റി സായാഹ്ന ധർണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീനിവാസൻ പെരുന്ന ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ആർ സുരേഷ്, ബിജുമങ്ങാട്ടുമഠം, ആർ.ജി റെജിമോൻ, ബിനു പുത്തേട്ട്, കെ.ആർ ബാബു, പി.എസ് അനിയൻ തുടങ്ങിയവർ പങ്കെടുത്തു.