കാഞ്ഞിരപ്പള്ളി : സ്വയം നശിക്കുകയും രക്ഷപ്പെടുത്തുന്നതിനായി പിന്തുണയ്ക്കുന്ന കക്ഷികളെ തകർക്കുകയും ചെയ്യുന്ന ചരിത്രമാണ് കോൺഗ്രസിനെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. കേരള കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.ഡി.പി, എസ്.ആർ.പി, ജനതാദൾ, സി.എം.പി, ആർ എസ്.പി.കക്ഷികൾക്ക് നിയമസഭയിൽ അംഗങ്ങൾ പോലും ഇല്ലാതാക്കിയത് കോൺഗ്രസിന്റെ രാഷ്ട്രീയചതിയും കാലുവാരലും കാരണമാണ്. പി.ജെ.ജോസഫിനെ കൂടെ കൂട്ടിയതാണ് കേരള കോൺഗ്രസ് നേതൃത്വം കാട്ടിയ രാഷ്ട്രീയ മണ്ടത്തരമെന്നും യോഗം വിലയിരുത്തി.