
കോട്ടയം : ജില്ലയിൽ 367 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 362 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവർത്തകരും, സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേരും രോഗബാധിതരായി. പുതിയതായി 3276 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 192 പുരുഷന്മാരും 145 സ്ത്രീകളും 30 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിന് മുകളിലുള്ള 54 പേരുണ്ട്. 1007 പേർ രോഗമുക്തി നേടി. നിലവിൽ 5638 പേരാണ് ചികിത്സയിലുള്ളത്. 19429 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
രോഗബാധ കൂടുതൽ
ചങ്ങനാശേരി : 34
കോട്ടയം : 34
ചിറക്കടവ് : 14
വാഴപ്പള്ളി : 13
തലയാഴം : 13
കുറിച്ചി : 13
ഏറ്റുമാനൂർ : 12
അയർക്കുന്നം : 12
കരൂർ : 12
ഈരാറ്റുപേട്ട : 10
അയ്മനം : 10
ടി.വി പുരം : 9
പായിപ്പാട് : 9
പാമ്പാടി : 8