thiruvanchoor

കോട്ടയം : ഇടത് സർക്കാർ കോട്ടയത്തോട് കാട്ടുന്ന അവഗണനയ്ക്കെതിരെയും സർക്കാരിന്റെ വികസന വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചും ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ഇന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും കോട്ടയം തിരുനക്കര മൈതാനത്ത് 24 മണിക്കൂർ ഉപവാസസമരം നടത്തും. രാവിലെ 10 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കേരളപ്പിറവി ദിനമായ നാളെ രാവിലെ 10 ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.