merchants

കോട്ടയം : കൊവിഡിൽ തകരുന്ന വ്യാപാര മേഖലയെ സംരക്ഷിക്കുക, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ 3 ന് രാവിലെ പത്തു മുതൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ അഞ്ചു പേർ വീതമുള്ള സംഘങ്ങളായാണ് സമരം നടത്തുന്നത്. രാവിലെ 10 മുതൽ 12 വരെ കടകൾ തുറന്ന് വില്പ നിർത്തി പ്രതിഷേധിക്കുന്നതിന് ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എം.കെ തോമസുകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ ട്രഷറർ ഇ.സി ചെറിയാൻ, വൈസ് പ്രസിഡന്റുമാരായ വി.എ മുജീബ് റഹ്‌മാൻ, മാത്യു ചാക്കോവെട്ടിയാങ്കൽ, പി.സി അബ്‌ദുൾ ലത്തീഫ്, സെക്രട്ടറിമാരായ വി.സി ജോസഫ്, കെ.ജെ മാത്യു, ടി.കെ രാജേന്ദ്രൻ, കെ.എ വർഗീസ്, ഫിലിപ്പ് മാത്യു തരകൻ എന്നിവർ പ്രസംഗിച്ചു.