കട്ടപ്പന: കട്ടപ്പന ഗവ. ഐ.ടി.ഐയിൽ ആധുനിക സൗകര്യങ്ങളോടെ കെട്ടിടം വരുന്നു. കിഫ്ബി പദ്ധതിപ്രകാരം 4.8 കോടി രൂപയാണ് നിർമാണത്തിനായി അനുവദിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. വൈദ്യുതി മന്ത്രി എം.എം. മണി അദ്ധ്യക്ഷത വഹിച്ചു. റോഷി അഗസ്റ്റിൻ എം.എൽ.എ, ഡോ. എസ്.ചിത്ര എന്നിവരും ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു. കൂടാതെ ഹരിത കാമ്പസ് പദ്ധതിക്കും തുടക്കമായി. ഇതോടനുബന്ധിച്ച് അനുമോദന പത്ര വിതരണവും നൈപുണ്യ കർമസേനയുടെ പ്രവർത്തനോദ്ഘാടനവും നടന്നു. നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി, ഉപാദ്ധ്യക്ഷ ടെസി ജോർജ്, ഹരിത കേരള മിഷൻ കോഓർഡിനേറ്റർ ഡോ. മധു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.എസ്. മോഹനൻ, വി.ആർ സജി, ജെ. ജയകുമാർ, മനോജ് എം തോമസ്, ജോയി പൊരുന്നോലിൽ, പ്രിൻസിപ്പൽ ആനീസ് സ്റ്റെല്ല ഐസക് തുടങ്ങിയവർ പങ്കെടുത്തു.

14,530 ചതുരശ്ര അടി വിസ്തീർണത്തിൽ പൂർത്തിയാകുന്ന കെട്ടിടത്തിൽ ആധുനിക വർക്ക്‌ഷോപ്പുകൾ, സ്മാർട്ട് ക്ലാസ് മുറികൾ, ഓഫീസ് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും.