അടിമാലി: ഗ്രാമപഞ്ചായത്ത് കല്ല്യാണ മണ്ഡപശിലാ സ്ഥാപനവും അടിമാലി മാർക്കറ്റ് ഓട്ടോ സ്റ്റാൻഡ് ഉദ്ഘാടനവും ഇന്ന് നടക്കും.പഞ്ചായത്ത് ഓഫീസിനോടും ടൗൺ ഹാളിനോടും ചേർന്ന് പഞ്ചായത്ത് വിഹിതവും കെ.യു.ആർ.ഡി.എഫ്.സി വായ്പയും ചേർത്ത് 6.5 കോടി ചിലവിൽ നിർമ്മിക്കുന്ന കല്ല്യാണ മണ്ഡപവും അനുബന്ധ ഓഫീസുകളും മാണ് പ്രവർത്തിക്കുക.കൂടാതെ അടിമാലി മാർക്കേറ്റ് ജംഗ്ഷനിൽ പഞ്ചായത്ത് നിർമ്മിച്ച ഓട്ടോസ്റ്റാൻഡ് ഉദ്ഘാടനം ചെയ്യുന്നു. ഇന്ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജിവ് നിർവ്വഹിക്കും. പഞ്ചായത്ത് സെക്രട്ടറി കെ.എൻ. സഹജൻ റിപ്പോർട്ട് അവതരിപ്പിക്കും.സ്റ്റാൻഡിംഗ് കമ്മിറ്റി ചെർമാൻമാർ, പഞ്ചായത്ത് അംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും