പാലാ: നായർ സർവീസ് സൊസൈറ്റിയുടെ 107മത് സ്ഥാപക ദിനത്തോടനുബന്ധിച്ച് മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയനിൽ പതാക ദിനം ആചരിച്ചു.താലൂക്ക് യൂണിയൻ പ്രസിഡന്റ് സി.പി ചന്ദ്രൻ നായർ യൂണിയൻ ആസ്ഥാനത്ത് പതാക ഉയർത്തി. യൂണിയൻ വൈസ് പ്രസിഡന്റ് പി. എസ് ഷാജികുമാർ, യൂണിയൻ സെക്രട്ടറി വി.കെ രഘുനാഥൻ നായർ , എൻ.എസ്.എസ് ഇൻസ്‌പെക്ടർ സുരേഷ് കുമാർ, വനിതാ യൂണിയൻ പ്രസിഡന്റ് എ.കെ. സരസ്വതിയമ്മ, സെക്രട്ടറി സുഷമ ഗോപാലകൃഷ്ണൻ, യൂണിയൻ കമ്മറ്റിയംഗങ്ങൾ,പ്രതിനിധി സഭാ മെമ്പർമാർ, വനിതാ യൂണിയൻ കമ്മറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പ്രസിഡന്റ് സി.പി ചന്ദ്രൻ നായർ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ അംഗങ്ങൾ ഏറ്റുചൊല്ലി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ .