പാലാ:ബി.ഡി.ജെ.എസ് കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റി രൂപീകരിച്ചു. പരിയാരത്തു ഭവനത്തിൽ ചേർന്ന യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി പാലാ അദ്ധ്യക്ഷത വഹിച്ചു. പി.എൻ രാജു പരിയാരത്തു സ്വാഗതം ആശംസിച്ചു. വിശ്വനാഥൻ കോയിക്കകുന്നേൽ പ്രസിഡന്റായും,സജീവ് എ ഡി സെക്രട്ടറിയായും കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റി രൂപീകരിച്ചു. നിയോജകമണ്ഡലം സെക്രട്ടറി സജി മൂന്നിലവ്, സാജു(മനോജ്)ഇടമറ്റം,ബിനു ഇടമറ്റം,ശിവദാസ് മുത്തോലി,സനീഷ് ചിറയിൽ,മനോജ്,ജയേഷ് എലിക്കുളം തുടങ്ങിയവർ പ്രസംഗിച്ചു. വിശ്വനാഥൻ കോയിക്കകുന്നേൽ നന്ദി പറഞ്ഞു.