അടിമാലി: ഭരണഘടനാവിരുദ്ധമായ സാമ്പത്തിക സംവരണം നടപ്പിലാക്കി കൊണ്ട് സാമുദായിക സംവരണം അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്രസംസ്ഥാന സർക്കാരുകളുടെ നടപിടിക്കതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുമെന്ന് കെ.പി എം എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സാബു കരിശേരി പറഞ്ഞു. കെ പി എം എസ് ജില്ലാ നേതൃയോഗം അടിമാലി കെ.പി.എം എസ് ഓഫിസിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ശിവൻ കോഴിക്കമാലി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറിയേറ്റ് അംഗം ടി. എ വേണു മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന കമ്മറ്റി അംഗം കെ.കെ രാജൻ ജില്ലാ സെക്രട്ടറി സാബു കൃ ഷണൻ.ഇ.എസ് ഷാജി, റ്റി.പി ചന്ദ്രൻ മി നി ഷാജി ഇന്ദു സോമൻ എന്നിവർ സംസാരിച്ചു