panchayath

അടിമാലി: അടിമാലി പഞ്ചായത്ത് നിർമ്മാണം നടത്താൻ ലക്ഷ്യമിട്ടിട്ടുള്ള കല്ല്യാണ മണ്ഡപത്തിന്റെ ശിലാസ്ഥാപന ചടങ്ങ് നടത്തി.ഗ്രാമപഞ്ചായത്ത് വിഹിതവും കെ യു ആർ ഡി എഫ് സി വായ്പയും ചേർത്ത് 6.5 കോടി രൂപ വകയിരുത്തി ഗ്രാമപഞ്ചായത്തോഫീസിന് സമീപത്തായാണ് കല്ല്യാണ മണ്ഡപവും പണികഴിപ്പിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളത്.മുകൾ നിലയിൽ കല്യാണ മണ്ഡപവും താഴെ വിവിധ ഓഫീസുകളുമെന്ന നിലയിലാണ് നിർമ്മാണം നടത്തുക.ശിലാ സ്ഥാപന ചടങ്ങിന്റെയും യാത്രഅയപ്പിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് നിർവ്വഹിച്ചു.ഭരണകാലാവധി പൂർത്തീകരിക്കുന്ന പഞ്ചായത്ത് അംഗങ്ങൾക്ക് ചടങ്ങിൽ ഉപഹാരം സമർപ്പിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി കെ എൻ സഹജൻ,പഞ്ചായത്ത് ജീവനക്കാർ,ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.