mec

കോട്ടയം: ഹൃദയ ചികിത്സയ്ക്കായുള്ള അത്യാധുനിക ഉപകരണം വാങ്ങാൻ കോട്ടയം മെഡിക്കൽ കോളേജിന് മന്ത്രി ടി.പി.രാമകൃഷ്ണൻ ഒരു കോടി പന്ത്രണ്ടു ലക്ഷം രൂപ അനുവദിച്ചു. ബിവറേജസ് കോർപ്പറേഷന്റെ സി.എസ്.ആർ ഫണ്ടിൽ നിന്ന് അനുവദിച്ച തുകയുടെ ഫണ്ട് മെഡിക്കൽ കോളേജ് ഗവേണിംഗ് ബോ‌ഡിയംഗം വി.എൻ.വാസവൻ ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ ജയകുമാറിന് കൈമാറി.

മെഡിക്കൽ കോളേജ് കാത്ത്ലാബിന്റെ പ്രവർത്തനം കൂടുതൽ മികച്ചതാക്കുന്ന ഒ.സി.ടി യന്ത്രം സർക്കാർ മെഡിക്കൽ കോളേജുകളിൽ മൂന്നാമതായാണ് എത്തുന്നത് . ചികിത്സയുമായ് ബന്ധപ്പെട്ട് മന്ത്രി ടി.പി രാമകൃഷ്ണൻ കോട്ടയം മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തിയിരുന്നു. ആ സമയത്ത് വി.എൻ.വാസവൻ നൽകിയ റിപ്പോർട്ട് അംഗീകരിച്ചാണ് മന്ത്രി ഒ.സി.ടി യന്ത്രം വാങ്ങാനുള്ള തുക അനുവദിച്ചത്. നിലവിൽ തിരുവനന്തപുരം ,കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ മാത്രമാണ് ഈ സംവിധാനമുള്ളത്.