akhsmsdharna

കോട്ടയം: സാമ്പത്തിക സംവരണമെന്ന വ്യാജേന അയോഗ്യർക്ക് സംവരണം നൽകുന്നതിലൂടെ ഭരണഘടനാനുസൃത സംവരണത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്നതെന്ന് അഖില കേരള ഹിന്ദുസാംബവർ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി എം.സത്യശീലൻ പറഞ്ഞു. ഭരണഘടനാ വിരുദ്ധ സാമ്പത്തിക സംവരണത്തിനെതിരെയും വർദ്ധിച്ചുവരുന്ന പട്ടികജാതി പീഢനങ്ങൾക്കെതിരെയും അഖില കേരള ഹിന്ദു സാംബവർ മഹാസഭ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരപരിപാടികളുടെ മുന്നോടിയായി കോട്ടയത്ത് തിരുനക്കര ഗാന്ധിസ്‌ക്വയറിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സംഘടനാ സെക്രട്ടറി ബേബി പ്രസാദ്, മഹാസഭാ രജിസ്ട്രാർ സനേഷ്.എം.റ്റി, യുവജനസംഘം സംസ്ഥാന സെക്രട്ടറി അജയ് കോട്ടയം, ഡയറക്ടർ ബോർഡംഗങ്ങളായ രാജഗോപാലൻ.കെ.കെ, അരുൺകുമാർ.റ്റി എന്നിവർ സംസാരിച്ചു.