
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന ആക്‌ടീവ് കേസുകളുടെ എണ്ണത്തിൽ ഇന്നലെയും കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 55,722 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 579 മരണങ്ങളും. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷം കടന്നു. 75,50,273 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് മരണനിരക്ക് ഉയർന്ന് 1,14,610 ആയി. നിലവിൽ രാജ്യത്തെ ആക്‌ടീവ് കേസുകൾ 7,72,055 ആയി. കൊവിഡ് മുക്തരായവരുടെ എണ്ണം 66,63,608 ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലെ ഏറ്റവും ഉയർന്ന കൊവിഡ് നിരക്ക് രേഖപ്പെടുത്തിയത് മഹാരാഷ്‌ട്രയിലാണ് 15,95,381 കേസുകൾ. രണ്ടാമത് ആന്ധ്രയിലാണ് 7,83,132. മൂന്നാമത് കർണാടകയിലാണ് 7,65,586. തമിഴ്നാടും ഉത്തർപ്രദേശും നാലും അഞ്ചും സ്ഥാനത്തുണ്ട്. 6,87,400 ആണ് തമിഴ്നാടിലെ കൊവിഡഡ് കണക്ക്. ഉത്തർ പ്രദേശിൽ 4,55,146. തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ കൊവിഡ് പ്രതിദിന നിരക്ക് കുത്തനെ ഉയരുകയാണ്.രാജ്യത്തെ രോഗമുക്തി നിരക്ക് 88.3% ആയി.
രാജ്യത്ത് ഇതുവരെ 9,50,83,976 സാമ്പിളുകൾ പരിശോധിച്ചു. ഇന്നലെ 8,59,786 സാമ്പിളുകൾ പരിശോധിച്ചു. അതേസമയം ലോകമാകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3.99 കോടിയായി. 11.11 ലക്ഷം പേർക്ക് കൊവിഡ് മൂലം ജീവൻ നഷ്‌ടമായി.