
പരമഹംസൻ സ്വാമി ഗുരു
ജ്ഞാനാനന്ദൻ
ജഡശരീരങ്ങളിൽ നിന്നും പ്രാണമനസുണർന്ന് അതിന്റെ പൂർവരൂപം വെടിഞ്ഞ്, ഊർദ്ധ്വഗതിയിലേക്ക് തിരിഞ്ഞ് ബുദ്ധിയിൽ ലയിച്ച് അന്തർമുഖമായി പ്രകാശിക്കും, ശുദ്ധബോധത്തിൽ ലയിക്കുന്ന ആത്മപ്രതീകമായ ബുദ്ധി 'തന്നെത്തന്നെ" കാണാൻ തുടങ്ങുന്നു. ഇതാണ് സ്വത്വദർശനം. സ്വാമി ഗുരുജ്ഞാനാനന്ദന്റെ ജീവിതവും ദർശനങ്ങളും.
പ്രസാധകർ: ശ്രീനാരായണ ഗുരുധർമ്മാനന്ദ സേവാസമിതി, ₹100
പടിയേറ്റം
ആർ. നന്ദകുമാർ
ചരിത്രപശ്ചാത്തലത്തിൽ എഴുതപ്പെട്ട അതീവചാരുതയാർന്നതും ഉദ്വേഗഭരിതവുമായ നോവൽ, കഥ പറയുന്ന രീതിയിലും അനുഭവത്തിലും ഏറെ പുതുമകൾ സൃഷ്ടിക്കാൻ ഈ നോവലിനു കഴിയുന്നു.
പ്രസാധകർ: സാഹിത്യപ്രവർത്തകർ സഹകരണസംഘം, ₹230
ശശിയും ഞാനും
പ്രൊഫ. എം.
ഭാസ്കരപ്രസാദ്
മനസും ചിന്തയും വ്യാപരിക്കുന്ന ജീവിതപാതയിൽ നിറയെ രതിയുടെയും പ്രണയത്തിന്റെയും നൂൽബന്ധമുണ്ട്, സ്നേഹനൊമ്പരങ്ങളും വികാരവേദനകളും ആഴത്തിലും അർത്ഥത്തിലും അനുഭവിപ്പിക്കുന്ന നോവൽ.
പ്രസാധകർ: കേരളത്തനിമ പ്രിന്റ് മീഡിയ ₹120
ഒറ്റയാൻ - സർവീസ് സ്റ്റോറി
ഡോ. വി.ആർ. ബാഹുലേയൻ
ഔദ്യോഗിക ജീവിതത്തിലെ മധുരവും കയ്പ്പുള്ളതുമായ ഓർമ്മകൾ പങ്കുവയ്ക്കുന്ന ഡോ. വി. ആർ. ബാഹുലേയന്റെ ആത്മകഥയാണിത്. ഒരു കാലത്തിലൂടെയുള്ള സഞ്ചാരം കൂടിയാണിത്.
വെള്ളായണി പരമു
സനാതൻ
പണ്ടേക്കുപണ്ടേ കായംകുളം കൊച്ചുണ്ണിയെ പോലെ തിരുവിതാംകൂറിൽ കേട്ട പേരാണ് തസ്ക്കരനായ വെള്ളായണി പരമുവിന്റേത്. പാവപ്പെട്ടവർക്കുവേണ്ടി ധനികരുടെ വീട്ടിലെത്തുന്ന പരമുവിന്റെ ജീവിതം.
സീയോൻ സഞ്ചാരം
പ്ളാത്തോട്ടം മാത്യു
ഈജിപ്ത്, ജോർദാൻ, പാലസ്തീൻ എന്നീ രാജ്യങ്ങളിലെ പുണ്യ സ്ഥലങ്ങളിൽ നടത്തിയ തീർത്ഥാടന യാത്രാനുഭവങ്ങളാണിതിൽ വിവരിക്കുന്നത്. ബൈബിൾ സംഭവങ്ങൾക്ക് സാക്ഷ്യമായ സ്ഥലങ്ങളിലെ തിരുശേഷിപ്പുകളുടെ നേർസാക്ഷ്യം. ദൈവപുത്രന്റെ പാദസ്പർശമേറ്റ പുണ്യഭൂമിയിൽ രക്ഷാകര സംഭവങ്ങളുടെ നേർക്കാഴ്ച ഇതിലുണ്ട്.
പ്രസാധനം:ബിഷപ്പ് വള്ളോപ്പിള്ളി ഫൗണ്ടേഷൻ, തലശേരി വില 140 രൂപ