
വാദി അൽ സലാം, ലോകത്തിലെ ഏറ്റവും വലിയ ഖബറിസ്ഥാൻ. നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇവിടെ ഇൗ ശവപ്പറമ്പ് നിലനിന്നിരുന്നുവെങ്കിലും 2016ൽ ഐസിസ് പ്രവർത്തനം തുടങ്ങിയപ്പോഴാണ് ലോകശ്രദ്ധയിൽ വന്നത്. തെക്കൻ ഇറാഖിലെ പുണ്യനഗരമായ നജാഫിലാണ് വാദി അൽ സലാം എന്ന ഖബറിസ്ഥാൻ സ്ഥിതി ചെയ്യുന്നത്. ഇറാഖിലെ നജാഫ് ഖബറിസ്ഥാനിൽ അഞ്ച് ദശലക്ഷത്തിലധികം ആളുകളെ അടക്കം ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ ഭൂരിപക്ഷവും ഷിയ മുസ്‌ലിംകളാണ്. 1980 കളുടെ തുടക്കത്തിൽ, എട്ട് വർഷത്തെ ഇറാഖ്-ഇറാൻ യുദ്ധകാലത്ത് ദശലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമായി. പന്ത്രണ്ട് ഷിയാ ഇമാമുകളിൽ ആദ്യത്തെയാളായ അലി ഇബ്നു അബി താലിബിന്റെ ആരാധനാലയവും ഇവിടെ സ്ഥിതി ചെയുന്നു.
വാഡി അൽ സലാം എന്ന വാക്കിന്റെ അർത്ഥം സമാധാനത്തിന്റെ താഴ്‌വര എന്നാണ്. ഇതിന് 1,400 കൊല്ലം പഴക്കമുണ്ട്. കൂറ്റൻ ശ്മശാനം 1,500 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നു. എന്നാൽ, മർജ എന്നറിയപ്പെടുന്ന ഷിയ അധികൃതർ നിലവിലെ അതിർത്തിയുടെ കിഴക്ക് പുതിയ ഭൂമി വാങ്ങാൻ ശ്രമിക്കുന്നുണ്ട്. സംസ്കരിക്കാൻ സ്ഥലമില്ലാതായപ്പോൾ അത് പഴയ ശ്മശാന സ്ഥലങ്ങൾ പുനർനിർമ്മിക്കുന്നതിലേക്കും നയിച്ചു. വാഡിക അൽ സലാമിൽ തങ്ങളുടെ പ്രിയപ്പെട്ടവർക്കായി സ്ഥലം കണ്ടെത്താൻ ആളുകൾ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. ഏറ്റവും വിലകുറഞ്ഞ പ്ലോട്ടിന്റെ വില 3,50,000 ഇറാഖ് ദിനാർ അല്ലെങ്കിൽ 300 ഡോളർ ആണ്. കല്ലറകളോ സ്മാരകശിലകളോ സ്ഥാപിക്കണമെങ്കിൽ പ്രത്യേകം പണം നൽകണം.