eee

പൈനാപ്പിൾ റൈത്ത

ചേരുവകൾ
തൈര് ...............ഒരു കപ്പ്
പൈനാപ്പിൾ (ചെറിയ കഷ്‌ണങ്ങൾ)............ അര കപ്പ്
മാതളനാരങ്ങ അല്ലി ............ കാൽ കപ്പ്
കാശ്‌മീർ മുളകുപൊടി ............ അര ടീ സ്‌പൂൺ
വറുത്തുപൊടിച്ച ജീരകം .......... കാൽ ടീസ് പൂൺ
പഞ്ചസാര ......... ഒരു ടീസ്‌പൂൺ
ഉപ്പ് ..............ആവശ്യത്തിന്
ഇന്തുപ്പ് ...................ഒരു നുള്ള്
മല്ലിയില(അരിഞ്ഞത്) .............ഒരു ടേ.സ്‌പൂൺ
തയ്യാറാക്കുന്നവിധം
തൈര് കടഞ്ഞെടുത്ത് നാലാമത്തെ ചേരുവകൾ ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് പൈനാപ്പിൾ, മാതളനാരങ്ങ ഇവയും ചേർക്കുക. മല്ലിയില വിതറി തണുപ്പിച്ച് ഉപയോഗിക്കുക.

eee

പൈനാപ്പിൾ കേക്ക്

ചേരുവകൾ

പൈനാപ്പിൾ (ചെറുതായി മുറിച്ചത് ) 500 ഗ്രാം
മുട്ട വെള്ള – 6 മുട്ടയുടേത്
പഞ്ചസാര – ഒരു കപ്പ്
മുട്ടയുടെ മഞ്ഞ – 6 മുട്ടയുടേത്
അണ്ടിപ്പരിപ്പ് (പൊടിച്ചത്) അരക്കപ്പ്
മൈദ രണ്ടരക്കപ്പ്
ബേക്കിങ് പൗഡർ – ഒരു ടേബിൾ സ്‌പൂൺ
വാനില എസൻസ് ഒരേു ടേബിൾ സ്‌പൂൺ
ഐസിംഗ് ഷുഗർ – 3 കപ്പ്
ഉപ്പ് – 1/2 സ്‌പൂൺ

തയ്യാറാക്കുന്ന വിധം

മുട്ടയുടെ വെള്ളയിൽ കുറച്ച് കുറച്ചായി പഞ്ചസാര ചേർത്ത് നന്നായി അടിച്ചെടുക്കുക. മറ്റൊരു പാത്രത്തിൽ വെണ്ണ, ഐസിംഗ് ഷുഗർ എന്നിവ ചേർത്തടിച്ച് മയം വരുത്തുക. ഇതിലേക്ക് മുട്ടയുടെ മഞ്ഞ ഒരോന്നായി ചേർത്തിളക്കണം. തുടർന്ന് പൊടിയായരിഞ്ഞ പൈനാപ്പിൾ, അണ്ടിപ്പരിപ്പ് പൊടിച്ചത്, വാനില എസൻസ് എന്നിവ ഈ മിശ്രിതത്തിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് മൈദ, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ ചേർത്ത് കൂട്ടിക്കലർത്തിയ മിശ്രിതം ചേർത്ത് നന്നായി മിക്സ് ചെയ്യുക. നേരത്തെ തയ്യാറാക്കി വെച്ച മുട്ടയുടെ വെള്ള ഇതിലേക്ക് നന്നായി ചേർക്കുക. കേക്ക് ബേക്ക് ചെയ്യാനെടുക്കുന്ന പാത്രത്തിൽ മൂന്നിലോരുഭാഗത്തിലേക്ക് ഒഴിച്ച് 180 ഡിഗ്രി സെൽഷ്യസിൽ 40 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കുക. ചൂടാറിയതിന് ശേഷം ക്രീം ചീസ് ഫ്രോസ്റ്റ് ചെയ്‌തതോ, ഐസിംഗ് ചെയ്‌തതോ കേക്ക് ഉപയോഗിക്കാം.

eee

പൈനാപ്പിൾ പച്ചടി

ചേരുവകൾ

പൈനാപ്പിൾ – 1 കപ്പ് ( മുറിച്ചത്)
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – 1 കഷ്ണം
വെള്ളം – 1/2 കപ്പ്
തേങ്ങ ചിരണ്ടിയത് 1/4 കപ്പ്
വറ്റൽ മുളക് – 2 എണ്ണം
തൈര് – 1/2 കപ്പ്
വെളിച്ചെണ്ണ – 1 ടേബിൾസ്‌പൂൺ
കടുക് – 1 ടീസ്പൂൺ
ചെറിയ ഉള്ളി – 4 എണ്ണം
കറിവേപ്പില – 1 ഇതൾ
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കൈതച്ചക്ക തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക. ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ചെറുതായി അരിയുക. ചിരണ്ടിയ തേങ്ങ നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. കൈതച്ചക്ക, പച്ചമുളക്, ഇഞ്ചി എന്നിവ ഉപ്പും വെള്ളവും ചേർത്ത് അടച്ച് വച്ച് വേവിക്കുക. വെന്ത് കഴിയുമ്പോൾ അരച്ച തേങ്ങ ചേർത്ത് ഇളക്കുക. തീ അണച്ചശേഷം തൈര് ചേർക്കുക. പാനിൽ 1 ടേബിൾസ്പൂൺ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം വറ്റൽമുളകും, ചെറിയ ഉള്ളിയും, കറിവേപ്പിലയും ഇട്ട് മൂപ്പിച്ച് പച്ചടിയിൽ ചേർക്കുക. കറിക്ക് അല്പം കൂടി മധുരം ആവശ്യമെങ്കിൽ, ഇഷ്ടാനുസരണം പഞ്ചസാര ചേർക്കാവുന്നതാണ്.

ee

പൈനാപ്പിൾ പഞ്ച്

ചേരുവകൾ
പൈനാപ്പിൾ ജ്യൂസ്............... രണ്ടു കപ്പ്
ഇഞ്ചി സിറപ്പ് .............ഒരു ടേബിൾ സ്‌പൂൺ
വാനില ഐസ് ക്രീം................ ഒരു കപ്പ്
പഞ്ചസാര .................കാൽകപ്പ്
പൈനാപ്പിൾ സർബത്ത് .......................രണ്ട് ടേബിൾ സ്‌പൂൺ
തയ്യാറാക്കുന്നവിധം
ഒരു ബൗളിൽ പൈനാപ്പിൾ ജൂസും ഇഞ്ചി സിറപ്പും പഞ്ചസാരയും കൂടി യോജിപ്പിച്ച് മിക്‌സിയിൽ ഒന്നടിച്ചെടുക്കുക. ഗ്ലാസിൽ ഒഴിച്ച് മുകളിൽ ഐസ്‌ക്രീമും സർബത്തും ഒഴിക്കുക.

eee

പൈനാപ്പിൾ സുഫ്‌ളേ

ചേരുവകൾ
പൈനാപ്പിൾ (പഞ്ചസാര പാനിയിൽ വിളയിച്ച് ചെറുതായി മുറിച്ചത്) ................ഒരു കപ്പ്
ഫ്രഷ് ക്രീം................. കാൽകപ്പ്
ജെലാറ്റിൻ .................ഒരു ടേബിൾ സ്‌പൂൺ
പഞ്ചസാര.................... മൂന്ന് ടേബിൾ സ്‌പൂൺ
വെള്ളം .....................കാൽ കപ്പ്
പൈനാപ്പിൾ സിറപ്പ്.......................... കാൽ കപ്പ്
തയ്യാറാക്കുന്നവിധം
ജെലാറ്റിൻ ചൂടുവെള്ളത്തിൽ അലിയിച്ചെടുക്കുക. പൈനാപ്പിൾ സിറപ്പും പഞ്ചസാരയും കൂടി തിളപ്പിക്കുക. ജെലാറ്റിൻ ചേർത്തിളക്കി വാങ്ങി തണുക്കുമ്പോൾ ഫ്രീസറിൽ വയ്‌ക്കുക. പകുതി വേവാകുമ്പോൾ സെർവിംഗ് ബൗളിലേക്ക് മാറ്റുക. ക്രീം ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. പൈനാപ്പിൾ കഷ്‌ണങ്ങളും ഇട്ട് ഫ്രീസറിൽ വച്ച് സെറ്റ് ആയശേഷം എടുക്കുക.