
രാജ്യത്ത് ഏറ്റവുമധികം വിൽപന നേടിയ സി എൻ ജി വാഹനം എന്ന റെക്കോർഡ് 'വാഗൺ ആറിന് സ്വന്തമായി. ഇതുവരെ മൂന്ന് ലക്ഷം കാറുകളാണ് വിറ്റു പോയത്. ബി എസ് 6 നിലവാരത്തിലെത്തുന്ന സി എൻ ജി പതിപ്പിന് കരുത്തേകുന്നത് ഒരു ലീറ്റർ, 1.2 ലീറ്റർ പെട്രോൾ എൻജിനുകളാണ്; മാനുവൽ ഗീയർബോക്‌സിനു പുറമെ ഓട്ടോ ഗീയർ ഷിഫ്റ്റ് (എ ജി എസ്) ട്രാൻസ്മിഷൻ സഹിതവും കാർ വിൽപ്പനയ്‌ക്കുണ്ട്. ഇന്ധനം തിരഞ്ഞെടുക്കാൻ സൗകര്യം നൽകുന്ന ഓട്ടോ ഫ്യുവൽ ചേഞ്ചോവർ സ്വിച്ച് സഹിതമാണ് വാഗൺ ആർ എത്തുന്നത്.