ആവണക്കെണ്ണ ദിവസവും പുരികത്തിൽ പുരട്ടുന്നത് നല്ലതാണ്. ആവണക്കെണ്ണയിൽ അൽപം തേൻ ചേർത്ത് ദിവസവും രണ്ട് മിനിറ്റ് മസാജ് ചെയ്യുന്നത് പുരികത്തിന് കട്ടികൂടാൻ സഹായിക്കും. 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയണം.
മുട്ടയുടെ വെള്ള നന്നായി പുരികത്തിൽ തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്. 30 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാൻ മറക്കരുത്. പുരികം കൂടുതൽ കറുപ്പ് നിറമാകാൻ മുട്ടയുടെ വെള്ള സഹായിക്കും.
സവാളയുടെ നീരും പുരികത്തിന് നല്ലതാണ്. സവാള മിക്സിയിലിട്ട് ജ്യൂസ് ആയി അടിച്ചെടുത്ത്, ചെറിയ അളവിൽ പുരികത്തിൽ തേച്ച് പിടിപ്പിക്കുക. 15 മിനിട്ട് കഴിയുമ്പോൾ കഴുകി കളയുക.