milk

ഏറ്റവും കൂടുതൽ മായം ചേർത്ത് കാണപ്പെടുന്ന ഒരു ഉത്‌പന്നമാണ് പാൽ. വെള്ളം, ചോക്ക്, കഞ്ഞിവെള്ളം, ഹൈഡ്രജൻ പെറോക്സൈഡ്, യൂറിയ എന്നിങ്ങനെ ഒരുപാട് വസ്‌തുക്കൾ പാലിൽ ചേർക്കാറുണ്ട്. പാൽ ശുദ്ധമാണോ എന്ന് നോക്കുന്നതിനായി ഒരുതുള്ളി പാൽ ചെരിവുള്ള ഒരു ഉപരിതലത്തിൽ ഒഴിക്കുക. ഒഴുകുന്ന വഴിയിൽ പാടുകൾ ഒന്നും അവശേഷിക്കുന്നില്ലെങ്കിൽ തീർച്ചയായും അതിൽ മായം കലർത്തിയിട്ടുണ്ട്. അരിയിൽ പ്ലാസ്റ്റിക് ചേർത്തിട്ടുണ്ടോ എന്നറിയാൻ ഒരു ഗ്ലാസ് വെള്ളം എടുത്തതിനു ശേഷം അതിലേക്ക്‌ കുറച്ച്‌ അരിമണികൾ ഇട്ട്‌ ഇളക്കുക. പ്ലാസ്റ്റിക് അരിമണികൾ വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കുകയും മറ്റുള്ളവ താഴെ അവശേഷിക്കുകയും ചെയ്യും. പഞ്ചസാരയിൽ സാധാരണ ചേർക്കുന്ന മായം ചോക്കുപൊടിയാണ്. ശുദ്ധമായ പഞ്ചസാര ഒരു ഗ്ലാസ് വെള്ളത്തിൽ ഇടുകയാണെങ്കിൽ അവ നേരേ അടിത്തട്ടിലേക്ക് മുങ്ങിപ്പോകും. എന്നാൽ, മായം ചേർത്തിട്ടുണ്ടെങ്കിൽ ഇവ വെള്ളത്തിനു മുകളിൽ പൊങ്ങി നിൽക്കും. വെളിച്ചെണ്ണയിൽ മായമുണ്ടോന്ന് അറിയാനായി കുറച്ച് വെളിച്ചെണ്ണ ഒരു ചില്ലുഗ്ലാസിൽ എടുക്കുക. അത് അരമണിക്കൂർ ഫ്രിഡ്‌ജിൽ വയ്‌ക്കുക. വെളിച്ചെണ്ണയിൽ മായം ചേർത്തിട്ടുണ്ടെങ്കിൽ ഇവ വേറൊരു പാളിയായി കാണപ്പെടും.